ലീഗൽ മെട്രോളജി വകുപ്പിന്റെ ഓണം പ്രത്യേക പരിശോധന ഒന്ന് മുതൽ


തൃശൂർ. ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് നടത്തുന്ന മിന്നൽ പരിശോധന സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കും. രാവിലെ ഒൻപത് മുതൽ രാത്രി എട്ട് വരെയാണ് സ്‌ക്വാഡുകൾ പ്രവർത്തിക്കുക. മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, പാക്കേജ്ഡ് കമ്മോഡിറ്റിസ് നിയമ പ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങൾ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുക തുടങ്ങിയവ കണ്ടെത്തി നടപടി സ്വീകരിക്കും. ജില്ലയിൽ രണ്ട് സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. 



Post a Comment

0 Comments