ചെമ്പൂത്ര 'നന്മ' ഗ്രാമീണ ഐക്യ വേദി സ്വാതന്ത്ര്യ ദിനമാഘോഷിച്ചു


പട്ടിക്കാട്. ചെമ്പൂത്ര 'നന്മ'  ഗ്രാമീണ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. നന്മയുടെ ഓഫീസ് അങ്കണത്തിൽ ട്രഷറർ റിട്ട. ഹവിൽദാർ ജയരാജൻ പതാക ഉയർത്തി.  പ്രസിഡന്റ് പ്രസാദ് മൂത്താട്ട് അധ്യക്ഷനായി.  സെക്രട്ടറി എ.കൃഷ്ണൻകുട്ടി,  വിജയകുമാർ, അനിൽ ആന്റണി കൊള്ളന്നൂർ എന്നിവർ സംസാരിച്ചു. പൊലിയാത്ത് ഭാസ്‌കരൻ, സന്ധ്യ മനോജ്, സതി ജയരാജൻ, രമേശൻ എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments