പട്ടിക്കാട്. ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ ചിങ്ങം 1 കർഷക ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം പാണഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസർ ടി.ആർ അഭിമന്യു നിർവഹിച്ചു. സ്‌കൂളിലെ കുട്ടികർഷകർ വിളവെടുത്ത നാടൻ പച്ചക്കറികൾ സ്‌കൂൾ അടുക്കളയിലേക്ക് നൽകി കൊണ്ടായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് കുട്ടികൾക്ക് കൃഷിയെക്കുറിച്ച് ബോധവൽക്കരണം നൽകി. പ്രിൻസിപ്പാൾ സിന്ധുഷ എസ്, എസ്എസ്ജി ചെയർമാൻ പി വി സുദേവൻ, പി.ടി എ പ്രസിഡൻറ് രാജു, സീനിയർ ക്ലർക്ക് ബിജു, ഹെഡ്മിസ്ട്രസ് സീമ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർമാരായ രേണുക, സിനി, മറ്റ് അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെയും അധ്യാപകരുടേയും കൃഷി ഉൽപ്പന്നങ്ങളുടെ പ്രദർശനം, കുട്ടികർഷകനെ തെരഞ്ഞെടുക്കൽ, പ്രച്ഛന്ന വേഷം, നാടൻ പാട്ട് എന്നിവ ഉണ്ടായിരുന്നു. ചിങ്ങം 1 കർഷക ദിനത്തിന് കുട്ടികളുടെ പച്ചക്കറി കൊണ്ടാണ് വിഭവങ്ങൾ തയ്യാറാക്കുന്നത്.


0 Comments