തൃശ്ശൂർ. വൈദ്യമഹാസഭ തൃശ്ശൂർ ജില്ലാ സമ്മേളനം മുൻ കൃഷിവകുപ്പ് മന്ത്രി അഡ്വ. വിഎസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ നിന്നും നാട്ടുവൈദ്യവും പാരമ്പര്യ ചികിത്സാ രീതികളും നശിച്ചു പോകാതിരിക്കുന്നതിനുള്ള നിയമനിർമാണം കേന്ദ്രസംസ്ഥാന സർക്കാരുകൾ കൈക്കൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ ഒന്നുമുതൽ 31 വരെ നടന്ന അംഗത്വ മാസാചരണത്തിന്റെ ഭാഗമായാണ് വൈദ്യമഹാസഭയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിൽ സമ്മേളനം സംഘടിപ്പിച്ചത്. വൈദ്യമഹാസഭ ജില്ലാ പ്രസിഡൻറ് ബുർഹാനുദ്ദീൻ ഗുരുക്കൾ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വൈദ്യമഹാസഭയുടെ ദേശീയ ചെയർമാൻ മാന്നാർ ജി രാധാകൃഷ്ണ വൈദ്യർ മുഖ്യപ്രഭാഷണം നടത്തി. ജോയിൻ സെക്രട്ടറി ഫിലോമിന കെ.ജെ, മധു വൈദ്യർ ചാലക്കുടി, സുരേഷ് വൈദ്യർ, ജില്ലാ സെക്രട്ടറി ബാബു പനക്കൽ ഷാജിത തുടങ്ങിയവർ സംസാരിച്ചു.

.jpeg)
0 Comments