എസ്എഫ്‌ഐ ആശാരിക്കാട് യൂണിറ്റ് ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു


പട്ടിക്കാട്. എസ്എഫ്‌ഐ അഖിലേന്ത്യ ജാഥയുടെ പ്രചരണാർത്ഥം എസ്എഫ്‌ഐ ആശാരിക്കാട് യൂണിറ്റ് ഫുട്‌ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. അണ്ടർ 18 ഫൈവ്‌സ് ഫുട്‌ബോൾ ടൂർണ്ണമെന്റ് മണ്ണുത്തി ഏരിയ പ്രസിഡന്റ് അലൻ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ യുവധാര മുരുക്കുംകുണ്ട് ടീം ഒന്നാം സ്ഥാനവും റെഡ് സ്റ്റാർ പയ്യനം ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.  പരിപാടിയിൽ പീച്ചി ലോക്കൽ സെക്രട്ടറി ആൽബിൻ ബാബു, പീച്ചി ലോക്കൽ പ്രസിഡന്റ്  സൗരവ് വി.എസ്, ആശാരികാട് യൂണിറ്റ് സെക്രട്ടറി അനന്തു എന്നിവർ സംസാരിച്ചു.


Post a Comment

0 Comments