പാണഞ്ചേരിയിൽ മോട്ടോർ മോഷ്ടിക്കാൻ ശ്രമം


പട്ടിക്കാട്. പാണഞ്ചേരിയിൽ വീടുപണി നടക്കുന്ന സ്ഥലത്തുനിന്ന് മോട്ടോർ മോഷ്ടിക്കാൻ ശ്രമം. മാനാങ്കോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം നിർമ്മാണം നടക്കുന്ന വലിയ പറമ്പിൽ രാജേഷിന്റെ കിണറ്റിലെ മോട്ടോറാണ് ഇന്നലെ രാത്രിയിൽ മോഷ്ടിക്കാൻ ശ്രമിച്ചത്. മോട്ടറിലേക്ക് ഘടിപ്പിച്ചിട്ടുള്ള പൈപ്പുൾ അറുത്തു മാറ്റിയെങ്കിലും മോട്ടോറിൽ ചങ്ങല ഇട്ട് പൂട്ടിയിരുന്നതിനാൽ എടുത്തുകൊണ്ടു പോകാൻ കഴിഞ്ഞില്ല. ചെമ്പൂത്ര പാണഞ്ചേരി  പ്രദേശങ്ങളിൽ ഒരു മാസത്തിനിടയിൽ കർഷകരുടേത്  അടക്കം നാലു മോട്ടോറുകൾ മോഷണം പോയിട്ടുണ്ട്.



Post a Comment

0 Comments