പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണാറ സ്കൂളിൽ ഗാന്ധിജിയുടെ ചിത്രം അനാച്ഛാദനം ചെയ്തു

കണ്ണാറ. പീച്ചി ഡാം ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ണാറ അപ്പർ പ്രൈമറി സ്കൂളിന് മഹാത്മാഗാന്ധിയുടെ ഛായചിത്രം സമ്മാനിച്ചു.  ചിത്രത്തിന്റെ അനാച്ഛാദനം ക്ലബ്ബ് പ്രസിഡന്റ്  റോയ് നൈനാൻ, പ്രധാന അധ്യാപിക മേഴ്സി വർഗീസ്, ചാർട്ടർ പ്രസിഡന്റ്  ബാബു കൊള്ളന്നൂർ, സെക്രട്ടറി ഉലഹന്നാൻ എം.ജെ.എഫ്, ട്രഷറർ സുരേന്ദ്രൻ  എന്നിവർ ചേർന്ന് നിർവഹിച്ചു. ഓഗസ്റ്റ് 15ന് നടത്താനിരുന്ന പരിപാടി സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന അനഞ്ജയ് കൃഷ്ണയുടെ അകാല നിര്യാണത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു എന്ന് സംഘാടകർ അറിയിച്ചു.



Post a Comment

0 Comments