പട്ടിക്കാട്. സിപിഐഎം മണ്ണുത്തി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പട്ടിക്കാട് നടന്ന കാർഷിക സെമിനാർ മുരളി പെരുന്നല്ലി എംഎൽഎ ഉദ്ഘാടനം ചെയ്തു. നവകേരള നിർമ്മിതിയും കാർഷിക കേരളവും എന്ന വിഷയം അവതരിപ്പിച്ച് ഡോ. എ പ്രേമ സംസാരിച്ചു. കർഷക സംഘം ഏരിയാ പ്രസിഡന്റ് എം.എസ് പ്രദീപ് കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം.എം അവറാച്ചൻ, ഏരിയാ സെക്രട്ടറി സണ്ണി ചെന്നിക്കര , ഭാരവാഹികളായ ഫ്രാൻസിസ് താടിക്കാരൻ , മാത്യു നൈനാൻ, ഇ.എം വർഗ്ഗീസ്, സി.എസ് വിൽസൺ, പി വി സുദേവൻ എന്നിവർ പ്രസംഗിച്ചു.


0 Comments