ചിങ്ങം ഒന്ന് കരിദിനാചരണം: കർഷക കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു


മണ്ണുത്തി. കർഷക കോൺഗ്രസ് ഒല്ലൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ കർഷക പ്രതിഷേധ സമരം സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെടി എബ്രഹാം അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് രവി പോലുവളപ്പിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെസി അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി. കൃഷി നാശത്തിന് നഷ്ടപരിഹാരം നൽകുവാൻ ഉള്ള പണം പോലും വകമാറ്റി ചെലവഴിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന്  മുഖ്യപ്രഭാഷണത്തിൽ കെ സി അഭിലാഷ് ആരോപിച്ചു. കോൺഗ്രസ് നേതാക്കളായ വി വി മുരളിധരൻ, ബിന്ദു കാട്ടുങ്ങൽ, ജോസ് പാലോക്കാരൻ, കെ കെ വേലായുധൻ കുട്ടി, പി യു ചന്ദ്രശേഖരൻ, ഷേർലി,ടി പി മാധവൻ, എൻ എൻ രാമൻകുട്ടി, സജി താണിക്കൽ, ഷാന്റോ ടി ആർ, മോഹനൻ പാലംഞ്ചേരി, ജിന്റോ തുടങ്ങിയവർ സംസാരിച്ചു. കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകർക്ക് 10000 രൂപ പെൻഷൻ നൽകുക, കാർഷികോൽപന്നങ്ങൾക്ക് ന്യായമായ വില നൽകുക, നെല്ല് സംഭരിക്കുമ്പോൾ ഉടനെ പണം നൽകുക, വന്യമൃഗ ശല്യത്തിൽ നിന്ന്  കർഷകനെയും കൃഷിയെയും രക്ഷിക്കുക, മലയോര കർഷകർക്ക് പട്ടയം നൽകുക, പച്ച തേങ്ങ സംഭരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷക പ്രതിഷേധ സമരം സംഘടിപ്പിച്ചത്‌



Post a Comment

0 Comments