പീച്ചി ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ എസ്പിസി ലൈബ്രറി ഉദ്ഘാടനം ചെയ്തു


പീച്ചി. ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ എസ്പിസിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ലൈബ്രറിയുടെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ നിർവഹിച്ചു. ചടങ്ങിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ.രമേഷ്, വാർഡ് മെമ്പർമാരായ ബാബുതോമസ്, സ്വപ്ന രാധാകൃഷ്ണൻ, ഷൈജു കുര്യൻ, അജിത മോഹൻദാസ്, പ്രിൻസിപ്പാൾ എ ഗിരീശൻ, ഹെഡ്മിസ്ട്രസ് കെ.എം. ഡെയ്‌സി, പിടിഎ പ്രസിഡന്റ് പി.ഡി വിൻസന്റ്, എംപിടിഎ പ്രസിഡന്റ് മുബീന നസീർ, പിടിഎ വൈസ് പ്രസിഡന്റ് ഷെരീഷ് റോയ്‌സ്, എസ്പിസി പിടിഎ പ്രസിഡന്റ് ബിജു, വൈസ് പ്രസിഡന്റ് സ്മിത നരേന്ദ്രൻ, എംപിടിഎ വൈസ് പ്രസിഡന്റ് ശിൽപ്പ ഷിബു, വിൻസി, സിപിഒ മാരായ സുകുമാരൻ, സജിത, ശോഭ എന്നിവർ സംസാരിച്ചു. അധ്യാപകർ എസ്പിസി, കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments