ബി.ആർക്കിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ റോഷിനിയെ മന്ത്രി കെ രാജൻ അനുമോദിച്ചു


പട്ടിക്കാട്. ബി.ആർക്കിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ പി.ആർ റോഷിനിയെ റവന്യൂവകുപ്പ് മന്ത്രി കെ.രാജൻ അനുമോദിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനൊപ്പം റോഷിനിയുടെ വീട്ടിലെത്തിയാണ് പൊന്നാട അണിയിച്ച് അനുമോദിച്ചത്. ബി.ആർക്കിൽ റാങ്ക് നേടുക എന്നത് അഭിനന്ദനാർഹമായ കാര്യമാണെന്നും നമ്മുടെ നാട്ടിലെ കോളേജിൽ തന്നെ പഠനം നടത്തി ബി.ആർക്കിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു. എപിജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് റാങ്ക് കരസ്ഥമാക്കിയത്. ഇൻഷുറൻസ് ഉദ്യോഗസ്ഥനായ എടപ്പലം പാമ്പുംകാട്ടിൽ പി.എം രാജന്റെയും മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. എം.വി ജയന്തിയുടെയും മകളാണ്.



Post a Comment

0 Comments