മുടിക്കോട് കോൺഗ്രസ് വാർഡ് കമ്മിറ്റി ആദരണച്ചടങ്ങ് നടത്തി


മുടിക്കോട്. ഇരുപത്തിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാത്തംകുളത്ത് ആദരണ ചടങ്ങ് സംഘടിപ്പിച്ചു. സുബ്രതോ മുഖർജി ഫുട്‌ബോൾ കപ്പ് ടീം അംഗമായ മുഹമ്മദ് നാസിം, എസ്.എസ്. എൽ.സി പ്ലസ്.ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർ, കുടുംബശ്രീ എ.ഡി.എസ് മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ടവർ, പാണഞ്ചേരി ക്ഷീരോൽപാദക  സഹകരണ സംഘം വൈസ് പ്രസിഡണ്ട് കെ.ഡി ലതിക എന്നിവരെയാണ് ഉപഹാരങ്ങൾ നൽകി ആദരിച്ചത്. ആദരണയോഗം കെ.പി.സി.സി. സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി.ചാക്കോച്ചൻ അധ്യക്ഷനായിരുന്നു. പ്രശസ്ത സീരിയൽ താരം ഫിറോസ് മുഖ്യാതിഥിയായി പങ്കെടുത്തു. ഷിജോ.പി.ചാക്കോ, കെ.ഐ.ചാക്കുണ്ണി, സാബു മണപ്പുറത്ത്, പരമേശ്വരൻ കുറുമാംമ്പുഴ ,കബീർ താഴത്ത് പറമ്പിൽ, വി.എം.ഷിയാസ്, രജീഷ് ചോറാട്ടിൽ, ടി.കെ.ബഷീർ, മുത്ത്, ബാബു കുമ്പളത്ത് പറമ്പിൽ. കുഞ്ഞിഖാദർ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments