നവ സങ്കൽപ പദയാത്ര കെ.സി അഭിലാഷ് ഉദ്ഘാടനം ചെയ്തു


പട്ടിക്കാട്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി മാടക്കത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നവ സങ്കൽപ പദയാത്രയുടെ മണ്ഡലം തല ഉദ്ഘാടനം പൊങ്ങണംകാട് സെന്ററിൽ വച്ച് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.സി അഭിലാഷ് മണ്ഡലം പ്രസിഡന്റ് അഡ്വ. എസ്. അജിക്ക് പതാക നൽകി കൊണ്ട് നിർവ്വഹിച്ചു. ജാതിക്കും മതത്തിനും വേണ്ടി മനുഷ്യരെ തമ്മിൽ തല്ലിക്കുന്നവരിൽ നിന്നു കൂടി നാം സ്വതന്ത്രമാകേണ്ടിയിരിക്കുന്നു എന്നും ആ പോരാട്ടത്തിലേയ്ക്ക് ഉറച്ച ചുവട് വെക്കുമെന്ന് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ നമ്മൾ ഓരോരുത്തരും  പ്രതിജ്ഞ എടുക്കണം എന്നും കെ സി അഭിലാഷ് പറഞ്ഞു. താണിക്കുടം സെന്ററിൽ വച്ച് നടന്ന സമാപന സമ്മേളനം ഡിസിസി മെമ്പർ ടി.എസ് മനോജ് കുമാർ ഉത്ഘാടനം ചെയ്തു. നേതാക്കളായ കെ.എസ് സുധീർ , മോഹനൻ മങ്കുഴി, ജോൺസൻ മല്ലിയത്ത്, ഷോണി പുളിക്കൻ , ശോഭന എൻ പൂക്കാടൻ, എ.കെ. ഉണ്ണികൃഷണൻ, യു.വൈ അബ്രഹാം, കെ.കെ. വൽസരാജ്, കെ.കെ. സത്യൻ, പി.എസ് മോഹനൻ , യു.പി ജോസ്, സുഭാഷ് കട്ടിലപൂവം, അരുൺ പുത്തൻ പുരക്കൽ യൂത്ത് കോൺഗ്രസ്സ് നേതാക്കളായ അഡ്വ. സി. പ്രമോദ്, അനൂപ് ദാസ് വി.ആർ, ധനീഷ് കെ ദാസ് തുടങ്ങിയവർ പദയാത്രക്ക് നേതൃത്വം നൽകി.



Post a Comment

0 Comments