പട്ടിക്കാട്. തെക്കുംപാടം സേവാ സമിതി എസ്എസ്എൽസി പ്ലസ്ടു പരിക്ഷയിൽ ജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എം.എസ്.സി സ്റ്റാറ്റിസ്റ്റിക് പരിക്ഷയിൽ എട്ടാം റാങ്ക് നേടിയ അയന ജോയിയെയും അനുമോദിച്ചു. കൂടാതെ അദ്ധ്യാപക രംഗത്ത് 25 വർഷം പൂർത്തിയാക്കിയ മീര ടീച്ചറെ ആദരിച്ചു. റിട്ട. എസ്പി ഉണ്ണിരാജ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശരത്ത് മുട്ടത്ത് അധ്യക്ഷത വഹിച്ചു. ജയൻ കണ്ടംപുള്ളി, സേവാഭാരതി ജില്ല വർക്കിംങ്ങ് പ്രസിണ്ടന്റ്, പഞ്ചായത്തം അംഗം ബിജോയ് ജോസ്, സനോജ് പാലന്തല, സുബിൻ കെ.വി., സുരേഷ് കെ.ബി., രാജേന്ദ്രൻ, സനീഷ്, ബിജു കൊല്ലമറ്റം എന്നിവർ പങ്കെടുത്തു.


0 Comments