എസ്എസ്എൽസി പ്ലസ്ടു ഉന്നതവിജയം നേടിയവരെ അനുമോദിച്ചു


പട്ടിക്കാട്. തെക്കുംപാടം സിപിഐഎം ഡിവൈഎഫ്‌ഐ സംയുക്ത നേതൃത്വത്തിൽ പ്രദേശത്തെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. തെക്കുംപാടം സെന്ററിൽ വെച്ച് നടന്ന ചടങ്ങ് സിപിഐഎം ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യുകയും വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്തു. പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു. പാണഞ്ചേരി ലോക്കൽ കമ്മിറ്റി അംഗം പി.വി സുദേവൻ, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി സരുൺ, സിപിഐഎം തെക്കുംപാടം ബ്രാഞ്ച് സെക്രട്ടറി സനോജ്, എസ്എഫ്‌ഐ മേഖല സെക്രട്ടറി അനുരാഗ്, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഹേമന്ത് ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments