പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ 'ജൈത്രി' ഉൽപന്നങ്ങൾ ഓണ വിപണിയിലേക്ക്


പട്ടിക്കാട്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ വെജിറ്റബിൾ ആന്റ് ഫ്രൂട്‌സ് പ്രോസസിംഗ് സെന്റർ 'ജൈത്രി' എന്ന ബ്രാൻഡിൽ പുറത്തിറക്കുന്ന ഉൽപന്നങ്ങളുടെ ലോഞ്ചിംഗ് സെപ്റ്റംബർ നാല് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന്  റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവഹിക്കും.  ആദ്യഘട്ടത്തിൽ ഭക്ഷ്യ ഉൽപന്നങ്ങളായ ചിപ്‌സ്, ശർക്കര വരട്ടി, ജാം, സ്‌ക്വാഷ്, വിവിധതരം അച്ചാറുകൾ എന്നിവയാണ് ഓണവിപണി ലക്ഷ്യമാക്കി പുറത്തിറക്കുന്നത്. പീച്ചി ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് ജയശ്രീ ഉൽപന്നങ്ങളുടെ വിപണനത്തിനായി ആരംഭിക്കുന്ന സ്റ്റാൾ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ആദ്യ വിൽപന നിർവഹിക്കും. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടത്തിലാണ് പ്രോസസിംഗ് സെന്റർ ഇപ്പോൾ താൽക്കാലികമായി പ്രവർത്തിച്ചുവരുന്നത്. അധികം വൈകാതെ ആധുനിക സൗകര്യങ്ങളോടെ വിലങ്ങന്നൂരിൽ നിർമ്മാണം പൂർത്തിയാക്കുന്ന  കെട്ടിടത്തിലേക്ക് മാറും. പാണഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ സ്വയം സംരംഭകത്വ സ്ഥാപനങ്ങൾ രൂപീകരിച്ച് ഉൽപാദന, തൊഴിൽ മേഖലകളിൽ വികസനം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളാണ്  ബാങ്കിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്.



Post a Comment

0 Comments