വിലങ്ങന്നൂർ. പാലിനും പാലുൽന്നങ്ങൾക്കും ജി.എസ്.ടി. ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ, കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ വിലങ്ങന്നൂർ ക്ഷീര സഹകരണ സംഘത്തിന് മുന്നിൽ ഒപ്പ് ശേഖരണം നടത്തി. ക്ഷീരോൽപ്പാദനച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ പാലിനും പാലുൽപന്നങ്ങൾ ആയ തൈര്, ബട്ടർ മിൽക്ക്, ലസ്സി എന്നിവയ്ക്കും 5 ശതമാനം നികുതി ചുമത്താനുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിൽ തീരുമാനം ക്ഷീരമേഖലയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഗ്രാമീണ മേഖലയിൽ വലിയൊരു വിഭാഗം ജനങ്ങളുടെ ഉപജീവനമാർഗമാണ് ക്ഷീരമേഖല. ഉൽപാദന ചെലവിലെ വർധനവ് മൂലം വലിയ സമ്മർദ്ദം അനുഭവിക്കുന്ന ക്ഷീര മേഖലയ്ക്ക് നികുതി വർധനവ് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ജിഎസ്ടി ചുമത്തുന്നതോടെ ഉപഭോക്താക്കളുടെ ഉപഭോഗത്തെ ബാധിച്ചേക്കാവുന്ന തരത്തിൽ വില വർധിപ്പിക്കാൻ വിൽപനക്കാർ നിർബന്ധിതരാകും. ഇത് ക്ഷീരോൽപാദന മേഖലയ്ക്ക് ദോഷകരമാകും. ക്ഷീര കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. കർഷക സംഘം പ്രവർത്തകരായ ഇ.എം. വർഗീസ്, പ്രിൻസ് തച്ചിൽ, സഞ്ജയ്, ചാണ്ടി, റോബിൻ എന്നിവർ ഒപ്പുശേഖരണ പരിപാടികൾക്ക് നേതൃത്വം നൽകി.
.jpeg)

0 Comments