പട്ടിക്കാട്. പതിനേഴാമത് കേരള സ്‌റ്റേറ്റ് ഇന്റർ ഡിസ്ട്രിക്റ്റ് ക്ലബ്ബ് അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് (അണ്ടർ 14) ലോങ്ങ് ജംപിൽ വെള്ളി മെഡൽ നേടിയ അശ്വതി മനോജിനെ ആം ആദ്മി പാർട്ടി പാണഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പാണഞ്ചേരി ആം ആദ്മി പാർട്ടി കൺവീനർ ബാസ്റ്റിന്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി ജിജാ മൊമെന്റോ നൽകുകയും, പാണഞ്ചേരി ട്രഷറർ ആന്റണി പൊന്നാട അണിയിക്കുകയും, മണ്ഡലം സെക്രട്ടറി രാജേഷ് ക്യാഷ് അവാർഡ് കൈമാറുകയും ചെയ്തു. മോൻസി ജയിംസ്, സ്‌റ്റെഫിൻ, ജോയ് എന്നിവർ പങ്കെടുത്തു.


0 Comments