തൃശൂർ. കരിങ്കൽ ക്വാറികൾ പ്രവർത്തിപ്പിക്കുന്നതിന് സർക്കാർ നിയമ ഭേദഗതി കൊണ്ടുവരണമെന്ന് സിഐടിയു തൃശ്ശൂർ ജില്ലാ സെക്രട്ടറി യു.പി ജോസഫ് ആവശ്യപ്പെട്ടു. ആഗസ്റ്റ് 31 ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയുവിന്റെ ഹെഡ് ലോഡ്, നിർമ്മാണ, ആർട്ടിസാൻസ് മേഖലകളിലെ തൊഴിലാളികൾ സംയുക്തമായി തൃശൂർ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിങ്കൽ ക്വാറികളുടെ പ്രവർത്തനം തടസ്സപ്പെടുന്നത് നിർമ്മാണ മേഖലയെ സ്തംഭനാവസ്ഥയിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്വാറികളുടെ പ്രവർത്തനത്തിന് സർക്കാർ നിയമ ഭേദഗതി കൊണ്ടുവരുക, നിർമ്മാണ മേഖല സംരക്ഷിക്കുക, കൈവേല, ഹെഡ് ലോഡ്, നിർമ്മാണ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ കളക്ടറേറ്റ് മാർച്ച് നടത്തിയത്. കെ.കെ രാമചന്ദ്രൻ, പി.കെ ഷാജൻ, തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിച്ചു.


0 Comments