തൃശൂർ എംടിഐ ഡിപ്ലോമ പ്രവേശനം


തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റിയൂട്ടിൽ ഡിപ്ലോമ പ്രവേശനത്തിന് ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച  വിദ്യാർത്ഥികൾ പ്രവേശനത്തിന് ഹാജരാകണം.  അസൽ രേഖകൾ, അലോട്ട്‌മെന്റ് ലെറ്റർ, ഓൺലൈൻ ഫീസ് അടക്കാനുള്ള ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ്, പി.ടി.എ ഫണ്ട് അടക്കാനുള്ള തുക  എന്നിവ സഹിതം ഹാജരാകണം. സെപ്റ്റംബർ 1ന് 9-12 വരെ  സിവിൽ എൻജിനീയറിംഗ്, 12.30-3.30 വരെ  മെക്കാനിക്കൽ എൻജിനീയറിംഗ്, സെപ്റ്റംബർ 2ന്  8.30-11 വരെ ഇലക്ട്രിക്കൽ എൻജിനീയറിംഗ്, 11-1.30 വരെ ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ്, 2-4 വരെ കമ്പ്യൂട്ടർ എൻജിനീയറിംഗ്.



Post a Comment

0 Comments