പട്ടിക്കാട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആൽപ്പാറ വാർഡിന്റെ നേതൃത്വത്തിൽ 75 മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ഐസക്ക് എടപ്പാറ ദേശീയ പതാക ഉയർത്തി, വാർഡ് മെമ്പർ സുശീല രാജൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ബൂത്ത് പ്രസിഡണ്ട് ഉല്ലാസ് പോൾ സ്വാഗതവും, വാർഡ് പ്രസിഡണ്ട് പ്രിൻസ് എടപ്പാറ നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ് നേതാവ് അർജുൻ ലാൽ, സി യു സി ശാന്തിനഗർ പ്രസിഡണ്ട് രാജൻ പല്ലിശ്ശേരി, സി യൂ സി പ്രതിനിധികളായ ജോസ് പതിലെട്ട്, ജോണി കോറാടൻ, ഐ എൻ ടി യു സി പ്രവർത്തകരായ സുലൈമാൻ, അടിമു, ഹമീദ്, ബെഞ്ചമിൻ തുടങ്ങിയവർ നേതൃത്വം നൽകിയ ആഘോഷ പരിപാടികൾക്ക് കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.

0 Comments