പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പട്ടിക്കാട് യൂണിറ്റ് സ്വാതന്ത്ര്യദിനാഘോഷം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി പതാക ഉയർത്തുകയും വൈസ് പ്രസിഡന്റ് സുകുമാരൻ ദേശരക്ഷാ പ്രതിജ്ഞ ചൊല്ലിക്കുകയും ചെയ്തു. വ്യാപാരി ഭവൻ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ജോബി പറപ്പുള്ള് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി തിമോത്തി സ്വാഗതവും, മെമ്പർമാരുടെ മക്കളായ എസ്എസ്എൽസി/പ്ലസ്ടു വിജയികൾക്ക് അനുമോദനവും, പുരസ്‌കാരം നൽകുകയും ചെയ്തു. കോവിഡ് കാലഘട്ടത്തിൽ പ്രശംസനീയമായ സേവനം കാഴ്ചവെച്ച പീച്ചി പോലീസ് സ്‌റ്റേഷൻ എഎസ്‌ഐ ജയേഷ് കുമാർ, സിപിഒ ഫ്രിൻസൻ (SCPO) എന്നിവരെയും ആദരിച്ചു. ജില്ലാ സെക്രട്ടറിയായി നിയമിതനായ ഒല്ലൂർ നിയോജക മണ്ഡലം ചെയർമാൻ ബിജു ഇടകളത്തൂരിന് സ്വീകരണം നൽകി. ജില്ലാ യൂത്ത്‌വിങ് പ്രസിഡന്റ് എം.കെ അബി, മുൻ യൂണിറ്റ് പ്രസിഡന്റ് കെ രാഘവൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് ട്രഷറർ തോംസൺ നന്ദി പ്രകാശിപ്പിച്ചു. ജോ. സെക്രട്ടറി സനീഷ്, മറ്റ് എക്‌സി. മെമ്പർമാർ നേതൃത്വം നൽകി.


0 Comments