പട്ടിക്കാട്. ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി നാളെ ചെമ്പൂത്രയിൽ ബാലഗോകുലം ബാലദിനാഘോഷം സംഘടിപ്പിക്കുന്നു. ശോഭയാത്ര ചെമ്പൂത്ര വടക്കേദേശം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും വൈകീട്ട് 3.30 ന് ആരംഭിച്ച് ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രസന്നിധിയിൽ 7.30 ന് സമാപിക്കും. പരിപാടികളുടെ ഭാഗമായി നെട്ടിശ്ശേരി ശ്രീധരന്റെ നേതൃത്വത്തിൽ നാദസ്വരം, ഗോപികാ നൃത്തം കൃഷ്ണകുമാർ ആദിനാരായണ നൃത്തകലാക്ഷേത്രം, ചെമ്പൂത്ര ശ്രീകൃഷ്ണ ഭജന സംഘത്തിന്റെ ഭജന, ബിജു ചെമ്പൂത്രയുടെ നിശ്ചല ദൃശ്യം എന്നിവയും ഉണ്ടായിരിക്കും. പ്രസിഡന്റ് ബാലൻ തറയിൽ, സെക്രട്ടറി ജയകുമാർ ആദംകാവിൽ, ട്രഷറർ അരവിന്ദ് ആന്തൂര് എന്നിവർ നേതൃത്വം നൽകും. ശോഭയാത്രയിൽ പങ്കെടുക്കുന്ന കുട്ടികൾ ഒരു മണിക്ക് മുൻപായി ചെമ്പൂത്ര ക്ഷേത്രം ഓഡിറ്റോറിയത്തിൽ എത്തിച്ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.

.jpeg)
0 Comments