ജില്ലയിൽ ഓണക്കിറ്റിൽ ഇത്തവണയും കുടുംബശ്രീ മധുരം


തൃശൂർ. ജില്ലയിൽ സർക്കാരിന്റെ ഓണക്കിറ്റിൽ ഇക്കുറി കുടുംബശ്രീയുടെ കൈപ്പുണ്യവും. 32 യൂണിറ്റുകളിലെ വനിതകളാണ് ശർക്കരവരട്ടി നിർമ്മിക്കുക. കുടുംബശ്രീയുടെ പങ്കാളിത്തത്തോടെ കഴിഞ്ഞ വർഷവും ഓണക്കിറ്റിൽ ശർക്കര വരട്ടിയും ഉപ്പേരിയും നൽകിയിരുന്നു. ചാലക്കുടി, ചാവക്കാട്, തൃശൂർ, വടക്കാഞ്ചേരി എന്നീ നാല് ഡിപ്പോകളിലായി 33,3500 ചിപ്പ്‌സ് പാക്കറ്റുകളാണ് കുടുംബശ്രീ യൂണിറ്റുകൾ വഴി വിതരണം ചെയ്യുന്നത്.  ശർക്കരവരട്ടി സപ്ലൈകോ ഡിപ്പോകളിലേയ്ക്കാണ് വിതരണത്തിനായി കൈമാറുന്നത്. ഇരുന്നൂറിൽപരം കുടുംബശ്രീ അംഗങ്ങളാണ് ചിപ്‌സ് നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത്. ഏത്തക്കായ അരിയുന്നത് മുതൽ രുചികരമായ  ശർക്കര വരട്ടി തയ്യാറാക്കി പായ്ക്ക് ചെയ്യുന്നത് വരെയുള്ള ജോലികളാണ് ഇവർ ചെയ്യുന്നത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചാണ് നിർമ്മാണം. പാചകമുറിയിലും പായ്ക്കിംഗ് കേന്ദ്രങ്ങളിലും  പൂർണമായും ശുചിത്വം പാലിക്കുന്നുണ്ട്.



Post a Comment

0 Comments