പട്ടിക്കാട്. കൂട്ടാല സെ. തോമസ് റോമൻ കത്തോലിക്ക ഇടവകയുടെ യൂണിറ്റായ സാവിയോയുടെ വാർഷികാഘോഷവും കുടുംബ സംഗമവും നടത്തി. കല്ലൂക്കാരൻ പ്രിൻസിന്റെ വസതിയിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. തോമസ് എടക്കളത്തൂർ വിശുദ്ധ ബലി അർപ്പിച്ചു. വിവിധ ആരാധനകൾ, യൂണിറ്റിലെ അംഗങ്ങൾ നടത്തിയ വിവിധ കലാപരിപാടികൾ, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.


0 Comments