വീണ്ടശ്ശേരി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബൈക്ക് റാലി നടത്തി. ആഗസ്റ്റ് 14ന് വീണ്ടശ്ശേരി വിന്നേഴ്‌സ് ലൈബ്രറി, ആർട്ട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ്ബ് സംഘടിപ്പിച്ച ബൈക്ക് റാലി ഫാ. ഡൊമിനി ചാഴൂർ ഫളാഗ് ഓഫ് ചെയ്തു. വീണ്ടശ്ശേരി വിന്നേഴ്‌സ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി ദേശസ്‌നേഹ സന്ദേശം പകർന്നു കൊണ്ട് പായക്കണ്ടം, വിലങ്ങന്നൂർ, കണ്ണാറ, ചേരും കുഴി, പയ്യനം പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് 6 മണിയ്ക്ക് വിന്നേഴ്‌സ് സാംസ്‌കാരിക നിലയത്തിൽ സമാപിച്ചു.


0 Comments