മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ യുവാക്കൾ മുങ്ങിമരിച്ചു


പീച്ചി. മരോട്ടിച്ചാൽ വല്ലൂർ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ് (22), വെണ്ണാട്ടുപറമ്പിൽ സാന്റോ(22) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയാണ് അപകടം സംഭവിച്ചത്. ഒഴുക്കിൽപെട്ട് പാറയിൽ കുടുങ്ങിയാണ് അപകടം എന്നാണ് പ്രാഥമിക നിഗമനം. മൂന്നുപേർ ആയിരുന്നു കുളിക്കാൻ ഇറങ്ങിയത്. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Post a Comment

0 Comments