രണ്ടാം വാർഡ് ചെമ്പൂത്ര ഗ്രാമസഭ ചേർന്നു


പട്ടിക്കാട്. രണ്ടാം വാർഡ് ഗ്രാമസഭ ചെമ്പൂത്ര കർണ്ണകി കല്യാണ മണ്ഡപത്തിൽ വെച്ച് ചേർന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ രമ്യ രാജേഷ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സിബി തോമസ്, വാർഡ് വികസന സമിതിയംഗം കൃഷ്ണൻകുട്ടി, ഷിജോൺ, ജോജു, കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു. എസ്എസ്എൽസി, പ്ലസ്ടു വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. ലൈഫ് ഭവനപദ്ധതിയിൽ വീടിനും, സ്ഥലത്തിനും അർഹരായവരുടെ ലിസ്റ്റ് അംഗീകരിക്കുകയും 2022-23 ൽ വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ പരിഗണിക്കുകയും ചെയ്തു.


Post a Comment

0 Comments