പട്ടിക്കാട്. കനത്ത മഴയിൽ തമ്പുരാട്ടിപ്പടിയിൽ സർവ്വീസ് റോഡ് നിർമ്മാണം നടക്കുന്നിടത്ത് മണ്ണിടിച്ചിൽ. സർവ്വീസ് റോഡ് നിർമ്മാണത്തിനായി പാറപൊട്ടിച്ച് നീക്കിയ സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. പ്രദേശത്തെ വെള്ളക്കെട്ട് മൂലം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. അതിനാൽ വലിയ അപകടം ഒഴിവായി. ഉയരത്തിൽ നിന്നും മണ്ണും മരങ്ങളും ഉൾപ്പെടെയാണ് താഴോട്ട് പതിച്ചത്. ഇതിനോട് ചേർന്നാണ് ദേശീയപാതയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. കഴിഞ്ഞ മാസം 7ന് ഇതേ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ വാണിയമ്പാറ സ്വദേശിയുടെ കാറിന് കേടുപാടുകൾ സംഭവിച്ചിരുന്നു. പാറ പൊട്ടിക്കുന്നതിനായി മണ്ണെടുത്തു നീക്കിയതിന്റെ ബാക്കി ഭാഗത്ത് വളരെ ഉയരത്തിൽ വളർന്നു നിൽക്കുന്ന മരങ്ങളാണ് മണ്ണിടിച്ചിലിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കൂടാതെ പാറ പൊട്ടിക്കുന്നതിനായി പ്രദേശത്ത് നടത്തിയ സ്‌ഫോടനങ്ങൾ മണ്ണിന് ബലക്ഷയം വരുത്തിയതായും നാട്ടുകാർ അഭിപ്രായപ്പെട്ടു.


0 Comments