പട്ടിക്കാട്. ശക്തമായ മഴയിൽ ചെമ്പൂത്ര ദേശീയപാതയോട് ചേർന്നുള്ള പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായി. വീടുകളിൽ വെള്ളം കയറിയതോടെ പ്രദേശവാസികളെ മാറ്റി പാർപ്പിച്ചു തുടങ്ങി. പ്രധാന പാതയിലും വെള്ളം കയറിയത് മൂലം യാത്രക്കാർ ദുരിതത്തിലായി. പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി സമീപ വാർഡുകളിലെ മെമ്പർമാരുടെ നേതൃത്വത്തിൽ കാനകൾ വൃത്തിയാക്കിയിരുന്നു. എന്നാൽ മഴ ശക്തമായതാണ് നിലവിലെ വെള്ളക്കെട്ടിന് കാരണമെന്ന് പാണഞ്ചേരി വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ പറഞ്ഞു. ചെമ്പൂത്ര ക്ഷേത്രം ഭരണ സമിതിയുടെ നേതൃത്വത്തിൽ അടിയന്തരമായി വീടുകളിൽ നിന്നും മാറേണ്ടി വരുന്നവർക്ക് ക്ഷേത്രം ഓഡിറ്റോറിയത്തിൽ താൽക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. മഴ ഇനിയും ശക്തമായാൽ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് നാട്ടുകാർ പറഞ്ഞു.


0 Comments