പട്ടിക്കാട്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കാൻ നേതൃത്വം നൽകിയ മഹാത്മാ ഗാന്ധിയുടെ സ്മരണകൾ കുരുന്നുകൾക്ക് മുന്നിൽ പങ്കുവെച്ച് പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പീച്ചി ഗവ.എൽപി സ്‌കൂളിൽ അമൃതമഹോത്സവം പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇന്ത്യ 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ഹിംസയെ അഹിംസകൊണ്ട് ജയിക്കാമെന്ന തിരിച്ചറിവാണ് രാഷ്ട്രപിതാവിൽ നിന്നും നാം പഠിക്കേണ്ടതെന്നും അദ്ദേഹം കുട്ടികളെ ഓർപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ ഗാന്ധിമരം നട്ടുകൊണ്ടാണ് അദ്ദേഹം പരിപാടികൾ ഉദ്ഘാടനം ചെയ്തത്. കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് രജിസ്ട്രാർ ഡോ.സജീവ് സ്‌കൂളിലേക്ക് ഫലവൃക്ഷങ്ങൾ നൽകുകയും കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് നയിക്കുകയും ചെയ്തു. കെഎഫ്ആർഐ ഹൈഡ്രോളിക് ജോയിന്റ് ഡയറക്ടർ ഷിനി കെ.കെ വിദ്യാലയത്തിന് ആവശ്യമായ വസ്തുക്കൾ ഹെഡ്മിസ്ട്രസ് ടെസ്സിക്ക് കൈമാറി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. അധ്യാപകരും, അനധ്യാപകരും, വിദ്യാർത്ഥികളും, പിടിഎ, എംപിടിഎ, എസ്എംസി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
.jpg)
.jpeg)
0 Comments