പട്ടിക്കാട്. കർഷക, കർഷക തൊഴിലാളി, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന സാമൂഹിക ജാഗരൺ പരിപാടിക്ക് മുന്നോടിയായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കെഎസ്‌കെടിയു, എഐകെഎസ്, സിഐടിയു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്യത്തിന്റെ 75 -ാം വാർഷിക വേളയിൽ ചരിത്രം തിരുത്തി എഴുതരുത്, ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ഗാന്ധി ഘാതകരായ വർഗ്ഗീയ വാദികൾക്ക് യാതൊരു പങ്കുമില്ല എന്ന മുദ്രാവാക്യമുയർത്തിയാണ് ദേശീയ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് കെഎസ്‌കെടിയു ഏരിയ സെക്രട്ടറി പി എസ് വിനയൻ പാണഞ്ചേരി പഞ്ചായത്തിന് ഓഫീസിന് മുന്നിൽ ജാഥ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ എ കെ സുരേന്ദ്രൻ, വൈസ് ക്യാപ്റ്റൻ പി വി സുദേവൻ, മാനേജർ കെ വി ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. വൈകിട്ട് ആറുമണിയോടെ പള്ളിക്കണ്ടത്ത് ജാഥ സമാപിച്ചു. കെഎസ്‌കെടിയു ഏരിയ പ്രസിഡൻറ് എം കെ സുദർശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.


0 Comments