പട്ടിക്കാട്. വഴുക്കുമ്പാറ ശ്രീ നാരായണ ഗുരു കോളേജ് 'ആസാദി കാ അമൃത് മഹാത്സവ്' വിപുലമായി ആഘോഷിച്ചു. കോളേജ് പ്രിൻസിപ്പാൾ ദേശീയ പതാക ഉയർത്തുകയും വിദ്യാർത്ഥികളും കോളേജ് സ്റ്റാഫും പരിസരവാസികളും ദേശീയഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് കോളേജിന് മുന്നിൽ വെച്ചിരിക്കുന്ന ബോർഡിൽ 'സ്വാതന്ത്ര്യത്തിന്റെ കൈയ്യൊപ്പ്' എല്ലാവരും ചാർത്തി. വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ ദിന ഫോട്ടോഗ്രാഫി മത്സരവും ഉണ്ടായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും കോളേജ് ക്യാമ്പസ് ശുചീകരണവും മത്സരാടിസ്ഥാനത്തിൽ നടത്തി.


0 Comments