പട്ടിക്കാട്. സ്വാതന്ത്ര്യത്തിന്റെ പുലരിമാത്രം സ്വപ്‌നം കണ്ട് സ്വയം പ്രതീക്ഷകൾ ഒന്നുമില്ലാതെ അതിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ചവരുടെ വീരസ്മരണകൾ പുതിയ കാലത്തിലേക്കുള്ള യാത്രയിൽ നമ്മുടെ കരുത്താണെന്ന് റവന്യൂവകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു. സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒടുങ്ങാത്ത ദാഹവും അടങ്ങാത്ത അഭിനിവേശവുമായി മുന്നിട്ടറങ്ങിയ ഒരു ജനത നടത്തിയ സമരങ്ങളുടെ അനന്തരഫലമായണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്യം എന്ന കാര്യം നാം മറന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടന എന്ന ഏറ്റവും മൂല്യമായ ഗ്രന്ഥത്തെ നാം ഉയർത്തിപ്പിടിക്കുമ്പോൾ അത് നൽകുന്ന സന്ദേശം പ്രാവർത്തികമാക്കുക എന്നുള്ളതാണ് ഓരോ ഇന്ത്യൻ പൗരന്റെയും കടമ. ജാതിമതവർണ്ണവർഗ്ഗ വ്യതാസങ്ങൾക്കതീതമായി 'നാം ഇന്ത്യയിലെ ജനങ്ങൾ' എന്ന സന്ദേശമാണ് നമ്മുടെ ഭരണഘടന നമുക്ക് നൽകുന്നതെന്നും നാനാത്വത്തിലെ ഏകത്വമാണ് നമ്മുടെ മുദ്രയെന്നും അദ്ദേഹം ഓർപ്പിച്ചു.


0 Comments