ചരിത്ര-ശാസ്ത്ര ബോധത്തിൽ അടിയുറച്ച് നിൽകുന്ന പുത്തൻ തലമുറയെ നാം വാർത്തെടുക്കണം: മന്ത്രി കെ. രാജൻ


പട്ടിക്കാട്. സ്വാതന്ത്ര്യത്തിന്റെ നൂറാമത് വർത്തിലേക്ക് നാം പോകുമ്പോൾ ഇന്നത്തെ വിദ്യാർത്ഥികൾ ആയിരിക്കും നാളെ നമ്മുടെ നാടിനെ നയിക്കേണ്ടതെന്നും ചരിത്ര-ശാസ്ത്ര ബോധത്തിൽ അടിയുറച്ച് നിൽകുന്ന പുത്തൻ തലമുറയെ നാം വാർത്തെടുക്കണമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. പട്ടിക്കാട് ഗവ എൽപി, ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ നടന്ന സ്വാതന്ത്ര്യദിന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണത്തിന്റെ കടുത്ത വെല്ലുവിളികൾക്ക് മുന്നിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ പുലരി സ്വപനം കണ്ടവരുടെ സ്വപ്‌നസാക്ഷാത്കാരമാണ് ഇന്നത്തെ സ്വാതന്ത്ര്യമെന്നും അവരുടെ രക്തസാക്ഷിത്വത്തിന്റെ സ്മരണകൾ നമ്മെ മുന്നോട്ട് നയിക്കുന്ന ഊർജ്ജമാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു. പ്രധാന അധ്യാപകർ, പിടിഎ പ്രതിനിധികൾ, അധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.



Post a Comment

0 Comments