കണ്ണാറ. വാഹനാപകടത്തിൽ മരിച്ച ഒമ്പത് വയസുകാരൻ അനഞ്ജയ് കൃഷ്ണയ്ക്ക് സഹപാഠികളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും കണ്ണീരിൽ കുതിർന്ന യാത്രാഞ്ജലി. ഇനിയൊരിക്കലും തങ്ങൾക്കൊപ്പം ഒരുമിച്ചിരുന്ന് പഠിക്കാനും കളിക്കാനും അവനില്ലെന്ന സങ്കടം ഉള്ളിലൊതുക്കി കളികൂട്ടുകാരനെ അവർ യാത്രയാക്കി. ഇന്നലെ ഉച്ചക്ക് അനഞ്ജയ് കൃഷ്ണയുടെ ഭൗതിക ശരീരം കണ്ണാറ എ.യു.പി സ്‌കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ ഒരുനോക്ക് കാണാൻ റവന്യൂവകുപ്പ് മന്ത്രി കെ രാജൻ ഉൾപ്പെടെ
നിരവധി ആളുകൾ സ്‌കൂളിൽ എത്തിയിരുന്നു. ക്ലാസ് മുറിയിൽ തികച്ചും ശാന്തസ്വഭാവമായിരുന്നു അനഞ്ജയുടേതെന്ന് ക്ലാസ് ടീച്ചർ മിനി സദാശിവൻ പറഞ്ഞു. കോവിഡ് കാലഘട്ടത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കുട്ടികൾ സ്‌കൂളിൽ തിരികെയെത്തി കളിയും ചിരുയുമായി മുന്നോട്ട് പോകുന്നതിനിടെ ഉണ്ടായ വേർപാട് സ്‌കൂൾ അധികൃതരെ കണ്ണീരിലാഴ്ത്തി. പ്രധാന അധ്യാപിക മേഴ്‌സി വർഗ്ഗീസ് ഉൾപ്പെടെയുള്ള അധ്യാപകർ നിറകണ്ണുകളോടെയാണ് അനഞ്ജയ് കൃഷ്ണയെ സ്‌കൂൾ അങ്കണത്തിൽ നിന്നും യാത്രയാക്കിയത്. സിപിഐഎം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ്, സ്‌കൂൾ മാനേജർ വിൽസൻ ചെമ്പനാൽ, ഒഎസ്എ പ്രതിനിധി ബെന്നി തുറപ്പുറത്ത്, രാഷ്ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങി നിരവധിപേർ സ്‌കൂളിൽ എത്തിയിരുന്നു.


.jpeg)
0 Comments