കനത്ത മഴയിൽ മൈലാട്ടുംപാറയിൽ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു


പട്ടിക്കാട്. ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ പൂളച്ചോട് - മയിലാട്ടുംപാറ റോഡിന്റെ വശങ്ങൾ ഇടിഞ്ഞു. കോൺപറമ്പിൽ രാജമ്മ തമ്പിയുടെ വീടിനോട് ചേർന്നുള്ള റോഡിന്റെ വശമാണ് ഇടിഞ്ഞത്. മയിലാട്ടുംപാറ ഭാഗത്തേക്കുള്ള സ്വകാര്യ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. അപകട സാധ്യത ഉള്ളതിനാൽ വാഹന യാത്രക്കാർ ശ്രദ്ധിച്ചുവേണം ഇതുവഴി കടന്നുപോകാൻ എന്ന് വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ അറിയിച്ചു. റോഡിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് അധികൃതരെ വിവരം അറിയിച്ചിട്ടുള്ളതായും മെമ്പർ പറഞ്ഞു.



Post a Comment

0 Comments