സ്വകാര്യ ബസ്സുകൾ വൈകീട്ട് പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രവേശിക്കുന്നില്ലെന്ന് പരാതി: പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി


പട്ടിക്കാട്. തൃശ്ശൂർ പീച്ചി ഡാം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സുകൾ വൈകീട്ട് അഞ്ചുമണിക്ക് ശേഷം പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രവേശിക്കുന്നില്ല എന്ന് പരാതി. 
ഇതുമായി ബന്ധപ്പെട്ട് പട്ടിക്കാട് സിപിഐഎം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സൈമൺ, വാർഡ് മെമ്പർ ആനി ജോയ്, സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം  പി ജെ അജി എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രന് നിവേദനം നൽകി. അനുവദിച്ച 


പെർമിറ്റ് പ്രകാരമല്ല സ്വകാര്യ ബസുകൾ വൈകീട്ട് സർവീസ് നടത്തുന്നതെന്ന് അവർ പറഞ്ഞു. ബസ്സുകൾ പട്ടിക്കാട് സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതിന് പകരം സെൻററിൽ നിന്നും ലിങ്ക് റോഡ് വഴി ദേശീയപാതയിൽ പ്രവേശിച്ച് തിരികെ പോകുകയാണ് നിലവിൽ ചെയ്തു വരുന്നത്. മാത്രമല്ല സ്കൂൾ വിടുന്ന സമയത്ത് പോലും ബസാർ റോഡിലൂടെ ഇരു ഭാഗത്തേക്കും  ബസുകൾ സർവീസ് നടത്തുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുമുണ്ട്. ആയതിനാൽ ബസ്സുകൾ വൺവേ മാതൃകയിൽ കടത്തിവിട്ടും ബസ്റ്റാൻഡിൽ പഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിച്ചും എല്ലാ വാഹനങ്ങളും പഞ്ചായത്ത് ഓഫീസിന്റെ പരിസരത്ത് വരുന്ന രീതിയിൽ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.



Post a Comment

0 Comments