പട്ടിക്കാട് സ്‌കൂളിൽ ഏഴുകോടി രൂപയുടെ നിർമ്മാണങ്ങൾ ഉടൻ ആരംഭിക്കും


പട്ടിക്കാട്. ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ 7 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. 3 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഫ്‌ലഡ്‌ലിറ്റ് സ്‌റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം സെപ്റ്റംബർ 26 ന് നടക്കുമെന്നും മന്ത്രി അറിയിച്ചു. സ്‌കൂളിൽ പുതിയ കെട്ടിടത്തിനായി കിഫ് ബി ഫണ്ടിൽ നിന്നാ ണ് 3 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. 'കില' ക്കാണ് നിർവ്വഹണ ചുമതല. മൂന്ന് നിലകളിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം ഡിസംബറിൽ തന്നെ തുടങ്ങാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഒരു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ലബോറട്ടറി കെട്ടിടത്തിന്റെ നിർവ്വഹണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്. ടെണ്ടർ നടപടികൾ പൂർത്തിയാക്കി ഒക്ടോബർ മാസത്തിൽ പണികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിൽ ചേർന്ന യോഗത്തിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.രവീന്ദ്രൻ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.വി.മദനമോഹൻ, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ എക്‌സി.എഞ്ചിനിയർ എ.ഷാജഹാൻ, ഇറിഗേഷൻ എക്‌സി.എഞ്ചിനിയർ ടി.കെ. ജയരാജ്, സ്‌കൂൾ പ്രിൻസിപ്പ ൽ സിന്ധുഷ, ഹൈസ്‌കൂൾ പ്രധാനാധ്യാപിക എം.എം സീമ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ , പി.ടി.എ ഭാരവാഹികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments