മുടിക്കോട് ജങ്ഷനിലെ യൂ ടേൺ അടച്ചു


പട്ടിക്കാട്. വാഹനാപകടങ്ങളും മരണങ്ങളും പതിവായതോടെ  ദേശീയപാതയിൽ മുടിക്കോട് ജങ്ഷനിൽ ഉണ്ടായിരുന്ന യൂ ടേൺ പീച്ചി പോലീസിന്റെ നേതൃത്വത്തിൽ അടച്ചു. ദിനംപ്രതി എ ന്നോണം ഇവിടെ ഉണ്ടാകുന്ന അപകടങ്ങളിൽ നാട്ടുകാരായ ഒട്ടേറെ പേർ മരിക്കുകയും നിരവധി പേർ മാരകമായി പരുക്കേറ്റ്  ദുരിതത്തിലാവുകയും ചെയ്തു. ഇതേ തുടർന്ന് ജങ്ഷനിലെ യൂ ടേൺ സ്ഥിരമായി അടയ്ക്കാൻ നാട്ടുകാർ പീച്ചി പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. പ്ലാസ്റ്റിക് ബാരിക്കേഡ് ഉപയോഗിച്ച് താൽക്കാലികമായാണ് ഇപ്പോൾ അടച്ചിട്ടുള്ളത്. സ്ഥിരമായ സംവിധാനം ഉപയോഗിച്ച് ഇവിടെ അടയ്ക്കുമെന്ന് ഹൈവേ നിർമ്മാണ കമ്പനിയും അറിയിച്ചു.


Post a Comment

0 Comments