മണ്ണുത്തി. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി തൃശൂർ ഡിസിസി സംഘടിപ്പിച്ചിട്ടുള്ള നവ സങ്കൽപ് പദയാത്രയുടെ ഭാഗമായി പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ കൺവെൻഷൻ സംഘടിപ്പിച്ചു. മണ്ണുത്തി സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച കൺവെൻഷൻ മുൻ ഡിസിസി പ്രസിഡൻറ് എംപി വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് അധ്യക്ഷത വഹിച്ചു. പ്രതിഷേധ സമരപരമ്പരക്കിടയിലും മഴക്കെടുതിയിൽ കഷ്ട്ടപ്പെടുന്നവരെ സഹായിക്കാൻ കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം എന്നും സർക്കാർ സംവിധാനങ്ങൾ അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ എം പി വിൻസെന്റ് പറഞ്ഞു. ഡിസിസി വൈസ് പ്രസിഡണ്ട് ഡോക്ടർ നിജി ജസ്റ്റിൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ സുന്ദരൻ കുന്നത്തുള്ളി, എം എൽ ബേബി, ടി എം രാജീവ്, സജീവൻ കുരിയചിറ,മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ലീലാമ്മ തോമസ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ എം യു മുത്തു, ബാബു തോമസ്, ജേക്കബ് പോൾ, ബിന്ദു കാട്ടുങ്ങൽ, കെ പി ചാക്കോച്ചൻ, അഡ്വ അജി, നേതാക്കളായ കെ എൻ വിജയകുമാർ, ജോസ് പാലോക്കാരൻ, ടി എസ് മനോജ് കുമാർ, ഷിബു പോൾ എന്നിവർ പങ്കെടുത്തു.കെപിസിസി ഡിസിസി ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത്- സൊസൈറ്റി മെമ്പർമാർ, പോഷക സംഘടനാ നേതാക്കൾ, ബൂത്ത് പ്രസിഡണ്ടുമാർ എന്നിവർ ആണ് കൺവെൻഷനിൽ പങ്കെടുത്തു.


0 Comments