പട്ടിക്കാട്: പീച്ചി ലൂർദ് മാതാ ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോഹണ ഊട്ടു തിരുനാൾ ആഘോഷിച്ചു. ഞായർ തിങ്കൾ ദിവസങ്ങളിലായാണ് ആഘോഷ പരിപാടികൾ നടന്നത്. തിരുനാൾ ദിവസമായ തിങ്കളാഴ്ച രാവിലെ ആറിന് ജപമാല ഏഴിന് വിശുദ്ധ കുർബാന 10 30 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന ലതീഞ്ഞ്, നൊവേന, എന്നിവയും ഉണ്ടായിരുന്നു. ഫാദർ ജിജോ പുളിക്കത്താഴെ സിഎംഐ തിരുനാൾ തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ഫാദർ ജോയി കോളങ്ങാടൻ സിഎംഐ തിരുനാൾ ദിന സന്ദേശം നൽകി. ചടങ്ങുകൾക്ക് ശേഷം ആയിരങ്ങൾ പങ്കെടുത്ത നേർച്ച ഊട്ടും ഉണ്ടായിരുന്നു. വികാരി ഫാദർ ഫ്രാൻസിസ് തരകൻ, കൈകാരന്മാരായ സാജു പാലത്തിങ്കൾ, ആൻറണി ചിറ്റിലപ്പിള്ളി, ബെന്നി ഇലവുംതറപ്പിൽ, ബെന്നി മലമേൽ, ജനറൽ കൺവീനർ ജോജു ചിറ്റലപ്പിള്ളി, ജോയിൻറ് ജനറൽ കൺവീനർമാരായ ലിജു മാളിയേക്കൽ, സ്റ്റാലിൻ ഓട്ടോക്കാരൻ എന്നിവർ തിരുനാൾ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.


0 Comments