തദ്ദേശസ്വയംഭരണ വാർഡുകൾ അടിസ്ഥാനമാക്കി മൊബൈൽ ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് നടത്തുന്ന പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ഹയർസെക്കന്ററി തത്തുല്യ യോഗ്യതയുള്ള, സ്മാർട്ട് ഫോൺ സ്വന്തമായിട്ടുള്ളവരും അത് ഉപയോഗിക്കുന്നതിൽ പ്രായോഗിക പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും മുമ്പ് സർവ്വേ, എന്യൂമറേഷൻ ജോലികൾ ചെയ്തിട്ടുള്ളവർക്കും പ്രത്യേക പരിഗണന നൽകും. ഒരു വാർഡിലെ വിവരശേഖരണത്തിന് പരമാവധി 460/ രൂപയാണ് പ്രതിഫലം. ഒന്നാംഘട്ട വിവരശേഖരണത്തിൽ ഓരോ വാർഡിലേയും താമസക്കാരായ കർഷകരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അതാത് താലൂക്കുകളിൽ അസ്സൽ രേഖകൾ സഹിതം നേരിട്ട് പങ്കെടുക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ നിർബന്ധമായും തുടരേണ്ടതാണ്. https://forms.gle/FSg68yKxMXeeHVYA9 വഴിയും ഇന്റർവ്യൂവിനായി അപേക്ഷിക്കാം. ഓരോ തദ്ദേശ സ്ഥാപനത്തിലെ അഭിമുഖത്തിനും അനുവദിച്ച തിയ്യതി, സമയം എന്നിവ സംബന്ധിച്ച് അറിയുന്നതിന് അതത് താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക.


0 Comments