പീച്ചി. വിലങ്ങന്നൂർ സെന്റ് ആന്റൺ വിദ്യാപീഠം നേഴ്‌സറി സ്‌കൂളിൽ 2022 ലെ ഓണാഘോഷ പരിപാടികൾ നടത്തി. ഫാ. ഷിബിൻ കൂലിയത്ത് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു. സുപ്പീരിയർ സിസ്റ്റർ പ്രിയ, പ്രിൻസിപ്പാൾ ജെന്നി ജെയിംസ് എന്നിവർ ആശംസകൾ അറിയിച്ചു. വള്ളംകളി, പുലികളി, തിരുവാതിരക്കളി, ഓണപ്പാട്ട് തുടങ്ങി വിവിധ ഇനം കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. അധ്യാപിക ദീപ, ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ് എന്നിവർ സംസാരിച്ചു.


0 Comments