ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മകരചൊവ്വ മഹോത്സവ കമ്മിറ്റി പാണഞ്ചേരി ദേശം അനുമോദിച്ചു


പട്ടിക്കാട്. എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രം മകരചൊവ്വ മഹോത്സവ കമ്മിറ്റി പാണഞ്ചേരി ദേശത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ദേശകമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന 'സ്‌നേഹാദരം' പരിപാടിയിൽ വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ, ക്ഷേത്രം പ്രസിഡന്റ് കെ.കെ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments