പട്ടിക്കാട്: കനത്ത മഴയെ തുടർന്ന് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 22-ാം വാർഡ് ചിറക്കുന്നിലെ ശാന്തിലൈൻ പ്രദേശത്ത് വീടിനോട് ചേർന്ന സംരക്ഷണഭിത്തി തകർന്നു വീണു. പുതുക്കാടൻ ജോസിന്റെ വീടിനോട് ചേർന്നുള്ള കോൺക്രീറ്റ് സംരക്ഷണഭിത്തിയാണ് തകർന്നുവീണത്. ചൊവ്വാഴ്ച പുലർച്ചയാണ് സംരക്ഷണഭിത്തി പൂർണ്ണമായും നിലംപൊത്തിയത്. താഴ്ത്തട്ടിലെ ഭൂമിയിൽ നിന്നും 15 അടി ഉയരത്തിലും 30 മീറ്റർ നീളത്തിലുമാണ് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമ്മിച്ചിരുന്നത്. 11 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു സംരക്ഷണ ഭിത്തി നിർമ്മിച്ചത്. മഴവെള്ളം കെട്ടി നിന്നതാണ് ഭിത്തിയുടെ തകർച്ചയ്ക്ക് കാരണം. മതിലിനോട് ചേർന്ന് നിൽക്കുന്ന വീടും അപകടഭീഷണിയിലാണ്. സമീപത്തെ ഇലക്ട്രിക് പോസ്റ്റുകളും തകർന്നിരുന്നു.


0 Comments