നാലാം വാർഡ് താണിപ്പാടം ഗ്രാമസഭ ചേർന്നു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് താണിപ്പാടം ഗ്രാമസഭ ചേർന്നു. കല്ലിടുക്ക് സാംസ്‌കാരിക നിലയത്തിൽ ചേർന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഇ.ടി ജലജൻ അധ്യക്ഷത വഹിച്ചു. ജനങ്ങൾക്ക് ഭീഷണി ഉയർത്തുന്ന വാർഡിലെ വലിയ മരങ്ങൾ മുറിച്ചു നീക്കുന്നതിന് സഭ തീരുമാനം എടുക്കുകയും വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ട ഇതര വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ സുബൈദ അബൂബക്കർ, മുൻ മെമ്പർ ഷൈനി വർഗീസ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ സിബി തോമസ്, ശ്രാവൺ എസ്. തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments