പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 10 തെക്കുംപാടത്ത് അജന്ത അയൽക്കൂട്ടത്തിന്റെ വാർഷികം ആഘോഷിച്ചു. വാർഷിക പരിപാടി വാർഡ് മെമ്പർ അനീഷ് മേക്കര ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ ഗ്രാമങ്ങളിലെ സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചു എന്നും അമിത പലിശ ഈടാക്കുന്ന സ്വകാര്യ ബാങ്കുകളുടെയും, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ചെറുത്ത് നിൽക്കണമെങ്കിൽ അയൽകൂട്ടങ്ങളുടെ മൂലധനം വർധിപ്പിക്കണമെന്നും മെമ്പർ പറഞ്ഞു. സിഡിഎസ് അംഗം മോഹിനി രാജു, അയൽക്കൂട്ടം ഭാരവാഹികളായ തങ്കമ്മ, കല, മിനി എന്നിവർ സംസാരിച്ചു.


0 Comments