കൂട്ടാല ശ്രീധരിപാലം നിർമ്മാണം: സ്ഥലം ഏറ്റെടുക്കുന്നതിന് തുക അനുവദിച്ചു

 കൂട്ടാലയിലെ പഴയ പാലം

പട്ടിക്കാട്. നടത്തറ ഗ്രാമപഞ്ചായത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച കൂട്ടാല ശ്രീധരി പാലത്തിനും അപ്രോച്ച് റോഡിനുമുള്ള സ്ഥലം ഏറ്റെടുക്കുന്നതിനായി 2 കോടി 9 ലക്ഷം രൂപ കേരള റോഡ് ഫണ്ട് ബോർഡിൽ നിന്ന് അനുവദിച്ചതായി റവന്യു- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ അറിയിച്ചു. പീച്ചി, മുളയം വില്ലേജുകളിലായി 63 പേർക്കാണ് ഈ തുക വിതരണം ചെയ്യുക. 80.18 സെൻ്റ് ഭൂമിയാണ് ഇതിനായി അക്വിസിഷൻ നടത്തിയത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ തുക വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.



Post a Comment

0 Comments