ഉള്ളിലെ മണ്ണ് കുത്തിയൊലിച്ചു പോകുകയും തകർച്ച ആരംഭിക്കുകയും ആയിരുന്നു. നിലവിൽ പാലത്തിന് ബലക്ഷയം ഒന്നും നേരിട്ടിട്ടില്ലെങ്കിലും കൽക്കെട്ടിന് തകർച്ച സംഭവിച്ചാൽ അത് പാലത്തിന്റെ സുരക്ഷയെ സാരമായി ബാധിക്കും. കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ച പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാറിന് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ നടപടികൾ ഒന്നുമായിട്ടില്ല. ശക്തമായി മഴ പെയ്ത് പുഴയിലെ വെള്ളം ഉയർന്നാൽ അത് അപകട ഭീഷണി ആകുമെന്ന് നാട്ടുകാർ പറഞ്ഞു. അതുകൊണ്ട് എത്രയും വേഗം ജില്ലാ ഭരണകൂടം ഇടപെട്ട് ഇതിനൊരു പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



0 Comments